സു​പ്രിം കോ​ട​തി​യു​ടെ പു​തി​യ ചീ​ഫ് ജ​സ്റ്റീസാ​യി ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യെ ശുപാ‍ശ ചെയ്തു


ന്യൂഡൽഹി: സുപ്രിം കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എൻ.വി. രമണയെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ശുപാർ‍ശ ചെയ്തു. എസ്.എ. ബോബ്‌ഡെയുടെ കാലാവധി ഏപ്രിൽ‍ 23ന് അവസാനിക്കാനിരിക്കെയാണ് പുതിയ ചീഫ് ജസ്റ്റീസിനെ ശിപാർശ ചെയ്തത്. നേരത്തെ പുതിയ ചീഫ് ജസ്റ്റീസിനെ ശുപാർ‍ശ ചെയ്യണമെന്ന് കേന്ദ്രം ബോബ്‌ഡെയോട് ആവശ്യപ്പെട്ടിരുന്നു. 

ചീഫ് ജസ്റ്റീസ് കഴിഞ്ഞാൽ നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർ‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് എൻ.വി.രമണ. 2022 ഓഗസ്റ്റ് 26 വരെ സർവീസ് ബാക്കിയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed