ധാ​ന്യ​ശേ​ഖ​ര സം​ഭ​ര​ണി​ക്കു​ള്ളി​ൽ കു​ടു​ങ്ങി അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം


ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ കളിക്കുന്നതിനിടെ അഞ്ച് കുട്ടികൾ ധാന്യശേഖര സംഭരണിക്കുള്ളിൽ കുടുങ്ങി മരിച്ചു. ബിക്കാനീറിലെ ഹിമ്മതസാർ ഗ്രാമത്തിലാണ് സംഭവം. നാലിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. സേവരാം (4), രവിന (7), രാധ (5), പൂനം (8), മാലി എന്നീ കുട്ടികളാണ് മരിച്ചത്. 

ശ്യൂന്യമായി കിടന്നിരുന്ന വലിയ ധാന്യശേഖര സംഭരണിയിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആകസ്മികമായി ഇതിന്‍റെ വാതിൽ അടയുകയായിരുന്നു. കുട്ടികളെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് ധാന്യശേഖര സംഭരണിക്കുള്ളിൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed