യുപിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു


മധുര: ഉത്തർപ്രദേശിൽ കാറും ഇന്ധന ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. യമുന എക്സ്പ്രസ് വേയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ആഗ്രയിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചു കയറിയ ശേഷം കാറിൽ വന്നിടിക്കുകയായിരുന്നു. കാറിൽ യാത്ര ചെയ്തിരുന്നവരെല്ലാം മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും മധുര എസ്പി ഗൗരവ് ഗ്രോവർ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed