പാചക വാതക വില സിലണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: പാചക വാതകത്തിന് വില വർദ്ധിപ്പിച്ചു. ആഭ്യന്തര ഗ്യാസിന് സിലണ്ടറിന് 50 രൂപയാണ് വർദ്ധിപ്പിച്ചത്. ഞായറാഴ്ച രാത്രി 12 മുതല്‍ വില വർദ്ധനവ് നിലവിൽ വന്നു. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന് 769 രൂപയായിരിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ വിലവർദ്ധനവാണിത്. ഫെബ്രുവരി നാലിന് മെട്രോ നഗരങ്ങളിൽ സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് 25 രൂപ വർധിപ്പിച്ചിരുന്നു. അതേസമയം, പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 31 പൈസയും വർധിച്ചു. ഇതോടെ ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്ത് 90.94 രൂപയും കൊച്ചിയിൽ 89.15 രൂപയുമായി.