ഗുജറാത്ത് മുഖ്യമന്ത്രിക്ക് കോവിഡ്

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം, പൊതുസമ്മേളനത്തിനിടെ വിജയ് രൂപാണി വേദിയിൽ കുഴഞ്ഞു വീണിരുന്നു. വഡോഗരയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടെയാണ് വിജയ് രൂപാണി കുഴഞ്ഞു വീണത്.
വേദിയിൽ വച്ചു തന്നെ അദ്ദേഹത്തിന് പ്രഥമ ശശ്രൂഷ നൽകിയിരുന്നു. തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ചു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.