കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാൽ കർഫ്യൂ നടപ്പാക്കേണ്ടി വരില്ലെന്ന് സൗദി

സൗദി: രാജ്യത്തെ ജനങ്ങൾ കൃത്യമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാൽ കർഫ്യൂ നടപ്പാക്കേണ്ടി വരില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കൂടുതൽ കോറോണ വാക്‌സിനുകളെത്തിയതായും, വിതരണം ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഒരാഴ്ചക്കിടെ അര ലക്ഷത്തോളം പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.⊇ കോവിഡുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയ വഴിയും അല്ലാതെയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഒമാനിൽ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തസ്തികകൾ സ്വദേശിവത്കരിച്ചു.
തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. അഡ്മിനിസ്ട്രേഷൻ ആൻറ് രജിസ്ട്രേഷൻ ഡീൻഷിപ്പ്, സ്റ്റുഡൻറ് അഫെയേഴ്സ്, സ്റ്റുഡൻറ് സർവീസസ് തുടങ്ങിയ ഡിപ്പാർട്ട്മെന്‍റുകളിലെയും വിഭാഗങ്ങളിലെയും അഡ്മിനിസ്ട്രേറ്റീവ്, ഫൈനാൻഷ്യൽ തസ്തികകളാണ് സ്വദേശിവത്കരിച്ചത്.