ഉ​ത്ത​രാ​ഖ​ണ്ഡ് മി​ന്ന​ൽ പ്ര​ള​യം; മ​ര​ണം 50 ആ​യി


തപോവൻ: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുവീണു രൂപപ്പെട്ട മിന്നൽപ്രളയത്തിൽ കാണാതായ 12 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 50 ആയി. തപോവൻ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. തുരങ്കത്തിൽ ഏഴു ദിവസമായി തെരച്ചിൽ നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

തുരങ്കത്തിന്‍റെ 130 മീറ്ററോളം എത്താൻ രക്ഷാപ്രവ‍ർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ദൗലി ഗംഗ നദിയിൽ നിന്ന് തുരങ്കത്തിലേക്ക് വെള്ളം കയറുന്നത് വെല്ലുവിളിയാണ്. എങ്കിലും കൂടുതൽ പേരെ ജീവനോടെ പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.

 164 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 12 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 26 മൃതദേഹങ്ങൾ സംസ്കരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed