മോദി അർജുന് യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി

ചെന്നൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അർജുൻ യുദ്ധ ടാങ്ക് (മാർക്ക് 1എ) സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിൽ നടന്ന ചടങ്ങിൽ കരസേന മേധാവി എം.എം. നരവനെയ്ക്കാണ് പ്രധാനമന്ത്രി ടാങ്ക് കൈമാറിയത്.
തമിഴ്നാട്ടിലെത്തിയ മോദി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി അയ്യായിരം കോടിയുടെ വികസന പദ്ധതികളും ചെന്നൈയിൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഒ. പനീർസെവവുമായി മോദി അനൗപചാരിക ചർച്ച നടത്തി.