പാ​ല​ക്കാ​ട് മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ൾ‍ മു​ങ്ങി​മ​രി​ച്ചു


പാലക്കാട്: കുനിശ്ശേരിയിൽ‍ സഹോദരങ്ങളായ മൂന്ന് കുട്ടികൾ‍ കുളത്തിൽ‍ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്‍റെ മക്കളായ ജിൻ ഷാദ്(12),റിൻഷാദ്(7),റിഫാസ്(3) എന്നിവരാണ് മരിച്ചത്. അമ്മയോടൊപ്പം കുളിക്കാനായി പോയ കുട്ടികൾ‍ കയത്തിലകപ്പെടുകയായിരുന്നു. പാറമടയിലാണ് സംഭവം നടന്നതെന്നാണ് വിവരം. മുങ്ങിത്താഴ്ന്ന കുട്ടികളെ നാട്ടുകാരും ഫയർ‍ഫോഴ്‌സും ചേർ‍ന്ന് വെള്ളത്തിൽ‍ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു.

മൃതദേഹങ്ങൾ‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ‍ സൂക്ഷിച്ചിരിക്കുകയാണ്‌.

You might also like

  • Straight Forward

Most Viewed