ലോകാരോഗ്യ സംഘടനയ്ക്ക് കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ച് ചൈന

ബീജിംഗ്: കൊറോണയുടെ ഉത്ഭത്തെക്കുറിച്ച് അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ച് ചൈന. പ്രാഥമിക കേസുകളുടെ വിശദ വിവരങ്ങൾ നൽകാനാണ് ചൈന വിസമ്മതിച്ചത്. ലോകാരോഗ്യ സംഘടന സംഘത്തിലെ അംഗമായ ഓസല്‌ട്രേലിയൻ വിദഗ്ധൻ ഡൊമിനിക് ഡ്വെയിറാണ് ഇക്കാര്യം അറിയിച്ചത്. വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ആദ്യഘട്ടത്തിൽ ബാധിച്ച 174 രോഗികളുടെ വിശദവിവരങ്ങളാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്.
തുടക്കത്തിലുള്ള രോഗ ബാധ വുഹാനിലെ മാർക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ രോഗികളുടെ വിവരങ്ങൾ വളരെയേറെ പ്രാധാന്യമുള്ളതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.