പൊതുസ്ഥലത്ത് സ്ഥിരം സമരം അനുവദിക്കില്ല; പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി


ന്യൂഡൽഹി: പൊതുസ്ഥലത്ത് സ്ഥിരം സമരം അനുവദിക്കില്ലെന്ന വിധിക്കെതിരായ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. എവിടെ വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും പ്രതിഷേധിക്കാനുള്ളതല്ല സമരാവകാശമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് ആണ് പുനഃപരിശോധന ഹർജി തള്ളിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹിൻബാഗിൽ നടത്തിയ സമരം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് കോടതി നേരത്തെ വിധി പുറപ്പെടുവിച്ചത്.

സമരത്തിനുള്ള അവകാശത്തെ കേന്ദ്ര സർക്കാർ മാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. അതിലാണ് നമ്മുടേതുപോലുള്ള ജനാധിപത്യത്തിന്റെ കരുത്ത്. ജനാധിപത്യവും വിയോജിപ്പും ഒരേ സമയം നടക്കും. പക്ഷേ, പ്രതിഷേധ സമരങ്ങൾ അതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ പാടുള്ളൂവെന്നായിരുന്നു കോടതി വിധി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed