ഇന്ത്യയിൽ ഇന്ധനവില വീണ്ടും വർദ്‍ധിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധനവില വീണ്ടും വർദ്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് ഇന്ന് 88.01 രൂപയാണ് വില. ഡീസൽ വില 82.30 രൂപയായി. ഫെബ്രുവരിയിൽ മാത്രം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വർദ്ധിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലധികം ആയതാണ് ഇന്ധന വില വർദ്‍ധിക്കാൻകാരണമെന്ന് എണ്ണക്കന്പനികൾ പറയുന്നു.