ഇന്ത്യയിൽ 24 മണിക്കൂറിനിടെ 12,923 പേർക്കു കൂടി കോവിഡ്

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,923 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11,764 പേർ രോഗമുക്തി നേടുകയും 108 മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 1,08,71,294 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,05,73,372 പേർ രോഗമുക്തി നേടിയപ്പോൾ 1,55,360 പേർക്കാണ് ജീവൻ നഷ്ടമായത്.
നിലവിൽ രാജ്യത്ത് 1,42,562 സജീവ കേസുകളാണുള്ളത്. ഇതിനോടകം 70,17,114 പേർക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.