മാണി സി കാപ്പന് പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാം: മുല്ലപ്പള്ളി

തിരുവനന്തപുരം: എൻസിപി നേതാവ് മാണി. സി. കാപ്പനെ കോൺഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി. സി. കാപ്പൻ കോൺഗ്രസിൽ വന്നാൽ സന്തോഷം. കാപ്പൻ തയാറായാൽ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം മാണി. സി. കാപ്പനുമായി ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എന്നാൽ മുല്ലപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് മാണി സി. കാപ്പൻ അറിയിച്ചു.