കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമെർപ്പെടുത്തി മഹാരാഷ്ട്ര


 

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാന മാർഗമോ ട്രെയിന് മാർഗമോ വരുന്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടവരും.
വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധനയും റെയിൽവേ സ്റ്റേഷനിൽ ആന്‍റി ബോഡി പരിശോധനയുമാണ് നടത്തുക. നേരത്തെ ഗുജറാത്ത്, ഗോവ, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കായിരുന്നു മഹാരാഷ്ട്രയിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

You might also like

Most Viewed