ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,110 പേർക്ക് കോവിഡ്
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,110 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14,016 പേർ കൊറോണ മുക്തരായപ്പോൾ 78 പേരാണ് കൊറോണയെ തുടർന്ന് മരിച്ചത്. നിലവിൽ 1,43,625 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 62,59,008 പേർ വാക്‌സിൻ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
