ഓൺലൈൻ സാന്പത്തിക തട്ടിപ്പിന് ഇരയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ മകൾ


ന്യൂഡൽഹി: ഓൺലൈൻ സാന്പത്തിക തട്ടിപ്പിന് ഇരയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ മകൾ ഹർഷിത കേജരിവാൾ. സെക്കൻഡ് ഹാൻഡ് വിൽ‍പ്പനയ്ക്കായി ഹർഷിത ഒരു സൈറ്റിൽ പോസ്റ്റ് ചെയ്ത സോഫയുടെ പരസ്യം കണ്ട് വാങ്ങാൻ താത്പ്പര്യമുണ്ടെന്നറിയിച്ച് ഒരാൾ ഇവരെ സമീപിക്കുകയായിരുന്നു. ഇതിന് മുന്നോടിയായി ഹർഷിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെരിഫൈ തുടർന്ന് ഒരു ക്യുആർ കോഡ് ഹർ‍ഷിതയ്ക്ക് അയച്ചു നൽകിയ ഇയാൾ, ബാക്കി പണം ലഭിക്കുന്നതിനായി കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഇത് ചെയ്തതോടെ 20000 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടമായി. ഇതിനെ ചോദ്യം ചെയ്തപ്പോൾ അബദ്ധത്തിൽ തെറ്റായ ക്യുആർ‍ കോഡാണ് അയച്ച് നൽകിയതെന്ന് മറുപടി ലഭിച്ചു. പകരം പുതിയ ക്യുആർ കോഡ് അയച്ചു നൽകാമെന്നും മുന്‍പറഞ്ഞ അതേരീതിയിൽ സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചെയ്തപ്പോൾ വീണ്ടും 14000 രൂപ കൂടി നഷ്ടമാവുകയായിരുന്നു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like

  • NEC

Most Viewed