12,110 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാനൊരുങ്ങി തമിഴ്നാട് സർക്കാർ


ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷകർക്ക് വന് ആനുകൂല്യവുമായി തമിഴ്നാട് സർക്കാർ. 16 ലക്ഷത്തിലധികം കർഷകരുടെ വായ്പ എഴുതിത്തള്ളാൻ തീരുമാനം. സഹകരണ ബാങ്കുകളിലെ 12,110 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളുന്നത്. മുഖ്യമന്ത്രി ഇ. പളനിസാമി നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരി, തുടർച്ചയായി വന്ന രണ്ടു ചുഴലിക്കാറ്റ്, അപ്രതീക്ഷിത മഴ തുടങ്ങിയ സാഹചര്യങ്ങളിൽ കൃഷിയെ പുനരുജ്ജീവിപ്പിക്കാൻ കർഷകരെ സഹായിക്കുന്നത് പ്രധാനമാണ് പളനിസാമി പറഞ്ഞു.
എഴുതിത്തള്ളുന്ന തുക സർക്കാർ ഫണ്ടിൽനിന്ന് നീക്കിവെക്കുമെന്നും ഉടന് ഇത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നട് ജനസംഖ്യയുടെ 70 ശതമാനവും കാർഷികവൃത്തി ചെയ്യുന്നവരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed