ഇന്ത്യയിൽ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് വിലക്ക് ജനുവരി ഏഴ് വരെ നീട്ടി


ന്യൂഡൽഹി: ജനിക മാറ്റം വന്ന കോവിഡ് അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത് ഒരാഴ്ച കൂടി നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. നേരത്തെ ഡിസംബർ 22 മുതൽ ഡിസംബർ 31 വരെയായിരുന്നു യുകെ-ഇന്ത്യ വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയത്. ഇത് ജനുവരി ഏഴ് വരെ നീട്ടുകയാണ്. തുടർ നടപടികൾ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed