രജനീകാന്തും ആരാധകരും ബിജെപിയെ പിന്തുണയ്ക്കുമെന്ന് ആർഎസ്എസ്
ചെന്നൈ: തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് എൻഡിഎയെ പിന്തുണയ്ക്കുമെന്ന അവകാശവാദവുമായി ആർഎസ്എസ് നേതാവ് എസ്. ഗുരുമൂർത്തി. രാഷ്ട്രീയത്തിലേക്കില്ലെന്നു രജനി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗുരുമൂർത്തിയുടെ അവകാശവാദം. വൈകാതെ തന്നെ രജനീകാന്ത് നിർണായക പ്രസ്താവനകൾ നടത്തുമെന്നും തമിഴ് മാസിക തുഗ്ലക്കിന്‍റെ എഡിറ്റർകൂടിയായ ഗുരുമൂർത്തി കൂട്ടിച്ചേർത്തു.