മകരവിളക്കിന് ശബരിമല ഇന്ന് തുറക്കും


പത്തനംതിട്ട: മകരവിളക്ക് തീർ‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. വ്യാഴാഴ്ച പുലർ‍ച്ചെ മുതൽ‍ അയ്യപ്പഭക്തരെ പ്രവേശിപ്പിക്കും. 2021 ജനുവരി 19വരെ ഭക്തർ‍ക്ക് ദർ‍ശന സൗകര്യമുണ്ടായിരിക്കും. ജനുവരി 20നാണ് നട അടയ്ക്കുന്നത്. വെർ‍ച്വൽ‍ ക്യൂ മുഖേന ബുക്ക് ചെയ്തവർ‍ക്കു മാത്രമാണ് ദർ‍ശനം. എല്ലാദിവസവും 5,000 പേർ‍ക്കു വീതം പ്രവേശനം ഉണ്ടാകും. 

31 മുതൽ‍ ദർ‍ശനത്തിനെത്തുന്ന അയ്യപ്പഭക്തർ‍ക്ക് ആർ‍ടിപിസിആർ‍, ആർ‍ടി ലാന്പ്, എക്സ്പ്രസ് നാറ്റ് നെഗറ്റീവ് സർ‍ട്ടിഫിക്കറ്റ് നിർ‍ബന്ധമാക്കി. 48 മണിക്കൂറാണ് സർ‍ട്ടിഫിക്കറ്റിന്‍റെ കാലാവധി. ഭക്തർ‍ക്ക് നിലയ്ക്കലിൽ‍ കോവിഡ് പരിശോധനാ സംവിധാനം ഉണ്ടാകില്ല.

You might also like

Most Viewed