രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ വിജയ്


ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ വിജയ്. ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടിയാക്കി റജിസ്റ്റര്‍ ചെയ്യാന്‍ വിജയ് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയെന്ന വാര്‍ത്തയാണ് താരം നിഷേധിച്ച് രംഗത്തെത്തിയത്. അച്ഛന്‍ തുടങ്ങിയ പാര്‍ട്ടിക്കും തനിക്കും തമ്മില്‍ ബന്ധമില്ലെന്നും,ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ്. പാര്‍ട്ടിക്കായി തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും വിജയ് പറഞ്ഞു.

അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് ഫാന്‍സ് സംഘടന റജിസ്റ്റര്‍ ചെയ്യുന്നത് എന്ന രീതിയിലാണ് ആദ്യം വാര്‍ത്ത പുറത്തുവന്നത്.സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി അച്ഛനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖറും ട്രഷററായി അമ്മ ശോഭയേയുമാണ് അപേക്ഷയില്‍ ചേര്‍ത്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റുമെന്ന് എസ്.എ ചന്ദ്രശേഖര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇദേഹമാണ്. വിജയ് യുടെ 'മെഴ്‌സലിനെതിരെ' ബിജെപിയും 'സര്‍ക്കാരിനെതിരെ'അണ്ണാഡിഎംകെയും രംഗത്തെത്തിയത് വിവാദമായിരുന്നു.പുതിയ ചിത്രമായ മാസ്റ്ററിന്റെ ചിത്രീകരണത്തിനിടെ ആദായ നികുതി വകുപ്പ് താരത്തെ ചോദ്യം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed