ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ്


മുംബൈ: മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. "ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ ഒരു ദിവസം പോലും ഒഴിവില്ലാതെ ഞാന്‍ അദ്ധ്വാനിക്കുകയാണ്. ഇപ്പോള്‍ ഞാന്‍ വിശ്രമിക്കണമെന്ന് ദൈവം തീരുമാനിച്ചിരിക്കുന്നു. എന്‍റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. ഇപ്പോള്‍ ഐസൊലേഷനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരുന്നുകള്‍ കഴിക്കും, ചികിത്സ നടത്തും'- ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.

താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ബീഹാർ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചരണ ചുമതല ഫഡ്നാവിസിനാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed