പുൽവാമയിൽ മൂന്നു ഭീകരരെ സേന വധിച്ചു
ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിലെ സദൂറയിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് തിരച്ചിൽ തുടരുന്നതായി കാശ്മീർ പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ താഴ്‌വരയിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച ഷോപ്പിയൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് തിരച്ചിൽ നടത്തവേ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു.

