മുംബൈയിൽ കനത്ത മഴ: നഗരം വെള്ളത്തിൽ മുങ്ങി


മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നതോടെ നഗരം വെള്ളക്കെട്ടിൽ മുങ്ങി. കഴിഞ്ഞ 10 മണിക്കൂറിൽ 230 മില്ലീമീറ്റർ മഴയാണ് മുംബൈയിൽ പെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ 4.5 മീറ്റർ ഉയരത്തിൽ വേലിയേറ്റം പ്രതീക്ഷിക്കുന്നതിനാൽ തീരപ്രദേശത്തും മറ്റും താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങൾ പോകരുതെന്ന നിർദ്ദേശമുണ്ട്. ഇന്നും നാളെയും(ഓഗസ്റ്റ് 4, 5) മുംബൈ നിവാസികൾ പരമാവധി വീട്ടിനുള്ളിൽ കഴിയാനും നിർദ്ദേശമുണ്ട്. 

ബെസ്റ്റ്, അദാനി ഇലക്ട്രിക്കൽസ് എന്നിവയ്ക്കും ജാഗ്രതാ നിർദേശം നൽകി. റായ്ഗഢ്, രത്നഗിരി ജില്ലകളിലായിരിക്കും ഏറ്റവും കൂടുതൽ മഴ ലഭിക്കുക. 24 മണിക്കൂറിനുള്ളിൽ ഇവിടെ 204.5 മില്ലീമീറ്റർ മഴ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed