ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ട്രെ​യി​ൻ ത​ട്ടി​ മ​രി​ച്ച നി​ല​യി​ൽ


വാളയാർ: പാലക്കാട് കഞ്ചിക്കോട്ട് മൂന്നു അതിഥി തൊഴിലാളികളെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണു മരിച്ചത്. ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്ന് പോലീസ് പറഞ്ഞു. 

തിങ്കളാഴ്ച രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഹരിയോം കുനാൽ മരിച്ച നിലയിലും ബാക്കി രണ്ടു പേർ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. ആക്രമണത്തിൽ ആറു സേനാംഗങ്ങൾക്ക് പരിക്കേറ്റു. അഗ്നിരക്ഷാ സേനയുടെ ആംബുലൻസും തൊഴിലാളികൾ അടിച്ചുതകർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed