ചൂതാട്ടം; തമിഴ് യുവനടൻ ഉൾപ്പടെ 12 പേർ അറസ്റ്റിൽ


ചെന്നൈ: ചൂതാട്ടം നടത്തിയതിന് പ്രമുഖ തമിഴ് നടന്‍ ഷാം ഉള്‍പ്പടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില നുങ്കംമ്പാക്കത്തുള്ള ഫ്ളാറ്റില്‍ വെച്ചാണ് ചൂതാട്ടം നടത്തിയത്. നടന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ളാറ്റ്. ഇവിടെ നിന്നും ചൂതാട്ടത്തിനുള്ള ടോക്കണുകളും പോലീസ് കണ്ടെടുത്തു. ലോക്ക്ഡൗണ്‍ കാലത്ത് ചൂതാട്ടത്തിനായി രാത്രി ഏറെ വൈകി നിരവധി നടന്മാർ ഇവിടെയെത്താറുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് നടന്മാരെ ആരെയെങ്കിലും പിടികൂടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ചൂതാട്ടം നടത്തി പണം നഷ്ടപ്പെട്ട ഒരു പ്രമുഖ നടന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഫ്ളാറ്റില്‍ പരിശോധനയ്ക്ക് എത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഫ്ളാറ്റ് റെയ്ഡ് ചെയ്തത്. 20,000 രൂപയാണ് വിദ്യാര്‍ത്ഥിക്ക് നഷ്ടപ്പെട്ടത്.

You might also like

  • Straight Forward

Most Viewed