സ്വർണക്കടത്ത് വിവാദം: സർക്കാറിന് പിബിയുടെ പിന്തുണ


ന്യൂഡൽഹി: സ്വർണക്കടത്തു കേസിൽ സംസ്ഥാന സർക്കാരിനു പിന്തുണ പ്രഖ്യാപിച്ച് സിപിഎം ദേശീയ നേതൃത്വം. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 

യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിലാണ് കസ്റ്റംസ് സ്വർണം പിടിച്ചിരിക്കുന്നത്. ഈ കേസ് കേരള സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതല്ല. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപിയും യുഡിഎഫും സർക്കാരിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുന്നു. എൻഐഎ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കേന്ദ്ര കമ്മിറ്റി പറഞ്ഞു. സ്വർണക്കടത്ത് കേസ് സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള യുഡിഎഫിന്‍റെയും ബിജെപിയുടെയും ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയും. കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാ ശ്രദ്ധയും ഉൗന്നേണ്ട സമയത്താണ് ഇതെന്നും കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed