എറണാകുളത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ആലുവ എടത്തല സ്വദേശി


എറണാകുളം: എറണാകുളത്ത് വീണ്ടും കൊവിഡ് മരണം. ആലുവ എടത്തല ചൂണ്ടി സ്വദേശി സി. മോഹനന്‍ ആണ് മരിച്ചത്. 65 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മോഹനൻ മരണപ്പെട്ടത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് മോഹനന്‍ കൊവിഡ് സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയിൽ ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോർ‍ട്ട് ചെയ്തത്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed