റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു: ആദ്യബാച്ച് ലഡാക്കിലേക്ക്


ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് വാങ്ങുന്ന 36 റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം നാളെ ഇന്ത്യയിലെത്തും. ജൂലൈ 29നാണ് വിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുക. ഹരിയാന അന്പാലയിലെ വ്യോമത്താവളത്തിലാകും ഔദ്യോഗിക ചടങ്ങുകൾ. വൈകാതെ ഈ 5 വിമാനങ്ങളും ലഡാക്ക് മേഖലയിൽ വിന്യസിക്കും.

വ്യോമാതിർത്തിയിൽ ഇന്ത്യയുടെ കരത്ത് വർദ്ധിപ്പിക്കാൻ ഇനി റാഫാലും. നിലവിൽ സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുള്ള ലഡാക്ക് അതിർത്തിയിൽ ഇവ വിന്യസിയ്ക്കും. മീഡിയം മൾട്ടിറോൾ പോർവിമാനമാണ് ഫ്രാൻസിലെ ഡാസാൾട്ട് കന്പനി വികസിപ്പിച്ചെടുത്ത റഫാൽ.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed