ആലുവയിൽ ചികിത്സ കിട്ടാതെ രോഗി ആംബുലൻസിൽ കിടന്ന് മരിച്ചു


കൊച്ചി: ആലുവയിൽ ചികിത്സ കിട്ടാതെ രോഗി ആംബുലൻസിൽ കിടന്ന് മരിച്ചു. ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ വിജയൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ആംബുലൻസിൽ എത്തിച്ച വിജയനെ പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായില്ല. അര മണിക്കൂറോളം ആംബുലൻസിൽ കിടത്തി. ഇതിന് പിന്നാലെയാണ് വിജയൻ മരണപ്പെട്ടത്. ശ്വാസതടസത്തെ തുടർന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.

അതേസമയം, ആരോപണം തള്ളി ആശുപത്രി രംഗത്തെത്തി. കോവിഡ് ലക്ഷണം ഉള്ളതിനാൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നതിനുള്ള കാലതാമസമാണ് നേരിട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed