രാജ്യത്തെ കോവിഡ് ബാധിതർ 14 ലക്ഷം കടന്നു: 24 മണിക്കൂറിനിടെ 708 മരണം
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 14,35,453 ലെത്തി. 32,700 പേരാണു മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 708 പേർ രാജ്യത്ത് മരിച്ചു.
അതേസമയം, രോഗമുക്തി 63.92 ശതമാനമായി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 4,85,114 പേരാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തെലുങ്കാന, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗവ്യാപനം നിയന്ത്രണവിധേയമായിട്ടില്ല.


