ഇന്ത്യയുടെ ഒരിഞ്ചു ഭൂമിപോലും ലോകത്തെ ഒരു ശക്തിയും കൈയടക്കാൻ അനുവദിക്കില്ല; പ്രതിരോധമന്ത്രി


ന്യൂഡൽഹി: ഇന്ത്യയുടെ ഒരിഞ്ചു ഭൂമിപോലും ലോകത്തെ ഒരു ശക്തിയും കൈയ്യടക്കാൻ അനുവദിക്കില്ലെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിലെ സുരക്ഷാ അവലോകനത്തിനായി ലഡാക്കിലെത്തിയ പ്രതിരോധമന്ത്രി സൈനികരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ചർച്ചകൾ നടക്കുകയാണ്. ലോകത്തൊരു ശക്തിക്കും ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും പിടിച്ചെടുക്കാനാകില്ല. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. എന്നാൽ എത്രമാത്രം പരിഹരിക്കപ്പെടുമെന്നു പറയാനാകില്ല. ഇന്ത്യയൊരു ദുർബല രാജ്യമല്ല. സൈനികരുടെ ധീരതയും ബലിയും പാഴായിപ്പോകില്ലെന്നും കിഴക്കൻ ലഡാക്കിലെ സൈനിക ബേസിൽ സംസാരിക്കവെ പ്രതിരോധമന്ത്രി പറഞ്ഞു.
ഗൽവാനിൽ ഇന്ത്യ ചൈന സംഘർഷമുണ്ടായതിന് ശേഷം ആദ്യമായാണു പ്രതിരോധമന്ത്രി അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കുന്നത്. ലുക്കുംഗ് പോസ്റ്റിലെ ഇന്ത്യൻ സൈനികരുമായി അദ്ദേഹം സംവദിച്ചു. ജൂലൈ മൂന്നിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed