യു​വ തു​ർ​ക്കി​ക​ൾ പോ​യ​തു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സ്സി​ന് ഒ​ന്നും സം​ഭ​വി​ക്കില്ല രാ​ഹു​ൽ ഗാന്ധി


ന്യൂഡൽഹി: കോണ്‍ഗ്രസിൽനിന്ന് യുവ തുർക്കികൾ പുറത്തുപോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് രാഹുൽ ഗാന്ധി. യുവ നേതാക്കൾ പുറത്തുപോകുന്നതുകൊണ്ട് പാർട്ടിക്ക് കോട്ടമൊന്നും സംഭവിക്കില്ല. മറിച്ച് പുതിയ നേതാക്കളുടെ ഉദയത്തിന് ഉപകരിക്കുമെന്നും രാഹുൽ പറഞ്ഞു.

മധ്യപ്രദേശിൽനിന്നും ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തിന്‍റെയും രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്‍റെ ഇടയലിന്‍റെയും പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പരാമർശം. എന്നാൽ ആരുടെയും പേര് പറഞ്ഞ് അല്ലായിരുന്നു രാഹുലിന്‍റെ പരാമർശമെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്‍റെ വിദ്യാർഥി വിങ്ങായ എൻഎസ്യുഐയുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed