സ്വർണക്കടത്ത് കേസ്; അന്വേഷണ പുരോഗതി വിലയിരുത്തി അമിത് ഷാ


ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേസുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങൾ നിലനൽക്കെയാണ് അവലോകന യോഗം ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നത്. വിവിധ ഏജൻസികളുടെ അന്വേഷണം യോഗത്തിൽ വിലയിരുത്തി. കേസിലെ നടപടി ക്രമങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.

യോഗത്തിൽ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനും പങ്കെടുത്തു. അന്വേഷണം ഏത് വിധത്തിൽ മുന്നോട്ട് പോകണമെന്നുള്ളതാണ് യോഗത്തിൽ ചർച്ച ചെയ്തത്. അന്വേഷണത്തിൽ വിദേശകാര്യന്ത്രാലയത്തിന്റെ അടക്കം സഹായം തേടുമെന്നാണ് വിവരം.

 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed