എസ്എൻ കോളേജ് ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളി നടേശനെ വീണ്ടും ചോദ്യം ചെയ്യും


കൊല്ലം: എസ്എൻ കോളേജ് ഫണ്ട് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം വെള്ളാപ്പള്ളി നടേശനെ വീണ്ടും ചോദ്യം ചെയ്യും. കുറ്റപത്രം സമർപ്പിക്കാൻ കോടതി നൽകിയ സമയം 22ന് അവസാനിക്കാനിരിക്കെയാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ 30ാം തിയതിയാണ് വെള്ളാപ്പള്ളിയെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗുണന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കോടതി സമയം നീട്ടിനൽകിയിരുന്നു. അടുത്ത ബുധനാഴ്ച വരെയാണ് സമയം നീട്ടിനൽകിയത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed