ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് കോവിഡ് ബാധ


മുംബൈ : തനിക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് അമിതാഭ് ബച്ചൻ അറിയിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ കാര്യം അദ്ദേഹം അറിയിച്ചത്. ഇതേ തുടർന്ന് ഇന്ന് വൈകുന്നേരം അദ്ദേഹത്തെ നാനാവതി ആശുപത്രിയിലേയ്ക്ക് തുടർചികിത്സകൾക്കായി മാറ്റി. തന്റെ കൂടെ കഴിഞ്ഞ പത്ത് ദിവസം അടുത്തിടപഴകിയവരോട് കോവിഡ് പരിശോധന നടത്താനും അമിതാഭ് ബച്ചൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed