നൂറിലധികം പേരെ പങ്കെടുപ്പിച്ച് പിറന്നാളാഘോഷം; ജ്വല്ലറി ഉടമ കൊറോണ ബാധിച്ച് മരിച്ചു


ഹൈദരാബാദ്: കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷം നടത്തിയ ജ്വല്ലറി ഉടമ കൊറോണ ബാധിച്ച് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. നൂറിലധികം പേര്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വര്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ആഘോഷത്തില്‍ പങ്കെടുത്ത മറ്റൊരാളും കൊറോണ വൈറസ് ബാധ മൂലം മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജ്വല്ലറി ഉടമയുടെ മരണ വാര്‍ത്ത അറിഞ്ഞതോടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തവരെല്ലാം പരിഭ്രാന്തിയിലാണ്. ചടങ്ങില്‍ പങ്കെടുത്തവര്‍ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ലാബുകളില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയും മതിയായ പരിശീലനം ലഭിക്കാത്ത ജീവനക്കാരെ വെച്ചുമാണ് മിക്ക സ്വകാര്യ ലാബുകളും പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് പതിമൂന്നോളം ലാബുകള്‍ക്ക് തെലങ്കാന ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 23 ലാബുകള്‍ക്കാണ് കൊറോണ പരിശോധനയ്ക്കായി ഐസിഎംആര്‍ അനുമതി നല്‍കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed