കൊറോണ പ്രതിരോധത്തിനായി സ്വര്‍ണ മാസ്‌ക് ധരിച്ച് മാധ്യമ ശ്രദ്ധ നേടി യുവാവ്


പൂനെ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വിവിധ തരത്തിലുള്ള മാസ്‌കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകാറുണ്ട്.

അത്തരത്തില്‍ വ്യത്യസ്തമായൊരു മാസ്‌ക് ധരിച്ചെത്തിയിരിക്കുകയാണ് പൂനെ സ്വദേശിയായ ശങ്കര്‍ കുരഡെ എന്ന യുവാവ്. അല്‍പം വിലയേറിയ ഒരു മാസ്‌ക്കാണ് ശങ്കര്‍ കുരഡെയുടേത്. 2.8 ലക്ഷം വിലവരുന്ന സ്വര്‍ണത്തിന്റെ മാസ്‌ക്കാണ് ശങ്കര്‍ കുരഡെ സ്വന്തമാക്കിയത്. ചെറിയ ദ്വാരങ്ങളുള്ള വളരെ കനം കുറഞ്ഞ മാസ്‌ക്കാണിത്. അതിനാല്‍ തന്നെ ശ്വാസമെടുക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നാണ് ശങ്കര്‍ പറയുന്നത്. ഈ മാസ്‌ക് ധരിച്ചതു കൊണ്ട് പ്രയോജനമുണ്ടാകുമോയെന്ന് ഉറപ്പില്ലെന്നും സ്വര്‍ണാഭരണങ്ങളോടുള്ള താത്പര്യമാണ് ഇത്തരമൊരു മാസ്‌ക് സ്വന്തമാക്കാന്‍ കാരണമെന്നും ഇയാള്‍ പറയുന്നു.

വെള്ളിയില്‍ തീര്‍ത്ത മാസ്‌ക് ധരിച്ച് ഒരാള്‍ നില്‍ക്കുന്ന ഫോട്ടോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്വര്‍ണമാസ്‌ക് സ്വന്തമാക്കണമെന്ന ആഗ്രഹം ശങ്കറിന്റെ മനസിലുദിച്ചത്. ഉടന്‍ തന്നെ ഒരു സ്വര്‍ണപ്പണിക്കാരനെ കണ്ട് സ്വര്‍ണ മാസ്‌ക് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്ച്ചക്കുള്ളില്‍ സ്വര്‍ണപ്പണിക്കാരന്‍ അഞ്ചര പൗണ്ട് വരുന്ന സ്വര്‍ണ മാസ്‌ക് നിര്‍മ്മിച്ച് ശങ്കറിന് നല്‍കി. കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ക്കും ഇതുപോലെ സ്വര്‍ണ മാസ്‌കുകള്‍ വാങ്ങി നല്‍കുമെന്നും ശങ്കര്‍ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed