കോൺഗ്രസ് - എഎപി പോര് മുറുകുന്നു; രാഹുൽ ഗാന്ധിക്കെതിരെ 'പപ്പു' പരിഹാസവുമായി ആം ആദ്മി പാർട്ടി


ഷീബ വിജയൻ


ന്യൂഡൽഹി: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലെത്തി. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപാനിയെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിക്കെതിരെ 'പപ്പു' പരിഹാസവുമായി എഎപി രംഗത്തെത്തി. രാഹുലിനെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകളും പരിഹാസങ്ങളും പങ്കുവെച്ചാണ് പാർട്ടിയുടെ മറുപടി. ഇൻഡ്യ സഖ്യത്തിലെ പ്രധാന കക്ഷികൾ തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനയാണിത്.

നവംബർ നാലിന് പഞ്ചാബിലെ സംഗ്രൂരിൽ നടന്ന കോൺഗ്രസ് റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. പാർലമെന്റിൽ ഭഗവന്ത് മൻ ഒപ്പമിരിക്കുമ്പോൾ രാവിലെ പോലും മദ്യത്തിന്റെ മണം അനുഭവപ്പെട്ടിരുന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം. പഞ്ചാബിൽ മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നതിൽ എഎപി സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിന്റെ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ 'പപ്പു' എന്ന് പരിഹസിച്ച് എഎപി പോസ്റ്ററുകൾ പുറത്തിറക്കി. രാഹുൽ ഇടയ്ക്കിടെ തായ്‍ലൻഡിലേക്ക് പോകുന്നതിന്റെ കാരണം എന്താണെന്ന ചോദ്യവും പാർട്ടി ഉയർത്തി. രാഹുലിന്റേത് നിലവാരമില്ലാത്ത വ്യക്തിപരമായ അധിക്ഷേപമാണെന്നും തെളിവുകളില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും എഎപി ഡൽഹി ഘടകം കൺവീനർ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ വിമർശിക്കുന്നതിന് പകരം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അധിക്ഷേപിക്കുന്ന കോൺഗ്രസ് സമീപനം സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഈ തർക്കം ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തെയാണ് ചോദ്യം ചെയ്യുന്നത്.

article-image

fsfdsdfsdsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed