ഇറ്റാലിയൻ ലീഗിൽ ഗോൾവർഷവുമായി യുവന്‍റസ്
ടൂറിൻ: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ ഗോൾവർഷത്തോടെ യുവന്‍റസിന്‍റെ മുന്നേറ്റം. ലെച്ചെയെ മറുപടിയില്ലാത്ത നാല് ഗോളിന് യുവന്‍റസ് തകർത്തു. രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും. പൗലോ ഡിബാല(53), സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ(62), ഗോൺസാലോ ഹിഗ്വെയിൻ(83), മത്യാസ് ഡി ലിറ്റ്(85) എന്നിവരാണ് ഗോൾ നേടിയത്.
ലീഗിൽ ഒന്നാമതുള്ള യുവന്‍റസിന് ഏഴ് പോയിന്‍റിന്‍റെ ലീഡുണ്ട്. 28 മത്സരങ്ങളിൽ 69 പോയിന്‍റാണ് യുവന്‍റസിനുള്ളത്. 62 പോയിന്‍റുമായി ലാസിയോയാണ് രണ്ടാമത്. 25 പോയിന്‍റ് മാത്രമുള്ള ലെച്ചെ പതിനെട്ടാം സ്ഥാനക്കാരാണ്.

