ജമ്മു കാഷ്മീരിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു: 5 ലഷ്‌കർ ഭീകരരെ പിടികൂടി
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. സോപോരിലെ ഹർദ്ശിവ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും സിആർപിഎഫും ജമ്മു കാഷ്മീർ പോലീസും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. അതേസമയം ബുദ്ഗാമിൽ സുരക്ഷാസേന അഞ്ച് ലഷ്‌കർ ഭീകരരെ പിടികൂടി. ബുദ്ഗാമിലെ നർബലിൽ നിന്നുമാണ് ഭീകരരെ സുരക്ഷസേന പിടികൂടിയത്. ഇവരിൽനിന്നു നിരവധി ആയുധങ്ങളും സേന പിടിച്ചെടുത്തു. എകെ47 തോക്കുകളും തിരകളുമാണ് ഭീകരരിൽനിന്നു പിടിച്ചെടുത്തത്.

