ഭക്ഷണവസ്തുവാണെന്ന് കരുതി സ്‌ഫോടക വസ്തു കടിച്ച എട്ടു വയസുകാരന് ദാരുണാന്ത്യം


തിരുച്ചിറപ്പള്ളി: ഭക്ഷണസാധനമാണെന്ന് കരുതി സ്‌ഫോടകവസ്തു കടിച്ച എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുച്ചിയില്‍ അളഗറായ് ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അമ്മാവന്‍ ഗംഗാധരന്‍ മീന്‍ പിടിക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കിലാണ് കുട്ടി കടിച്ചത്. 

സ്‌ഫോടനം നടന്ന ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ കുട്ടി മരിച്ചു. പിന്നീട് ഇവര്‍ സംസ്‌കാരം രഹസ്യമായി നടത്തുകയായിരുന്നു. എന്നാല്‍ പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്‍ ഗംഗാധരനെയും സ്‌ഫോടകവസ്തു കൈമാറിയ ക്വാറി ഉടമ സെല്‍വകുമാറിനെയും അറസ്റ്റ് ചെയ്തു. ഗംഗാധരനൊപ്പമുണ്ടായിരുന്ന തമിഴരശന്‍ എന്നയാള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed