ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു


ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവിരാജെ സിന്ധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജ്യോതിരാദിത്യ സിന്ധ്യയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു.

കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇന്നലെ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി സാകേതിലെ മാക്‌സ് എന്ന സ്വകാര്യ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചതെന്നാണ് വിവരം..

You might also like

  • Lulu Exchange
  • Straight Forward

Most Viewed