അമേരിക്കയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി റിപ്പോർട്ട്
വാഷിംഗ്ടണ്‍: അമേരിക്കയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. മറ്റ് വികസിത രാജ്യങ്ങളേക്കാൾ കൂടുതൽ ആളുകളെ അമേരിക്കൻ പോലീസ് വെടിവയ്ക്കുകയും അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്യുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ വെളിപ്പെടുത്തിയത്.
ബ്യൂറോ ഓഫ് ജസ്റ്റീസ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ അവലോകനത്തിൽ, 2015 ജൂണ്‍ മുതൽ 2016 മാർച്ച് വരെയുള്ള പത്ത് മാസങ്ങളിൽ നടന്ന അറസ്റ്റുകളുമായി ബന്ധപ്പെട്ട് 1,348 മരണങ്ങൾ കണ്ടെത്തി. അതായത് ഒരുമാസം ശരാശരി 135 മരണങ്ങൾ, അല്ലെങ്കിൽ പ്രതിദിനം നാല് മരണങ്ങൾ. സമാന വികസിത രാജ്യമായ യുകെയുമായി ഇത് താരതമ്യപ്പെടുത്തുന്പോൾ, 13 പേർ മാത്രമാണ് ഏറ്റവും അടുത്ത കാലയളവിൽ പോലീസ് കസ്റ്റഡിയിൽ മരണമടഞ്ഞത് അല്ലെങ്കിൽ മരണമടഞ്ഞതായി രാജ്യത്തെ പോലീസ് വാച്ച് നിരീക്ഷകർ പറയുന്നത്. ഓസ്ട്രേലിയയിൽ, 2015-2016 കാലയളവിൽ പോലീസ് കസ്റ്റഡിയിലോ കസ്റ്റഡി സംബന്ധമായ പ്രവർത്തനങ്ങളിലോ 21 മരണങ്ങൾ സംഭവിച്ചുവെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
