കോവിഡ്: അഞ്ച് വ്യത്യസ്ത വാക്സിനുകൾ വികസിപ്പിക്കാനൊരുങ്ങി ചൈന


ബെയ്ജിംഗ്: കോവിഡിനെതിരായ വാക്സിൻ പരീക്ഷണത്തിൽ ആഗോള തലത്തിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ഒരുങ്ങി ചൈന. വാക്സിൻ വികസിപ്പിക്കുന്നതിന് ആഗോളതലത്തിൽ ഐക്യം രൂപപ്പെടുത്തിയതു പോലെ, ഭാവിയിൽ വാക്സിന്‍റെ ക്ലിനിക്കൽ ട്രയൽ നടത്തുന്നതിലും അന്താരാഷ്ട്ര തലത്തിൽ വലിയ സഹകരണം ആവശ്യമാണെന്ന് ചൈനീസ് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി വാങ് ഷിഗാംഗ് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമായ വാക്സിൻ വികസിപ്പിക്കാനും, പരീക്ഷിക്കാനും ആഗോള സഹകരണം വർദ്ധിപ്പിക്കാനുള്ള ശ്രമം ചൈന തുടങ്ങിയിട്ടുണ്ട്. അഞ്ച് വ്യത്യസ്ത വാക്സിൻ പരീക്ഷണമാണ് ചൈനീസ് ഗവേഷകർ നടത്തുന്നത്. ഇവയെല്ലാം മനുഷ്യരിൽ പരീക്ഷിക്കാൻ തുടങ്ങിയിട്ടുമുണ്ട്.

ഇതിൽ പകുതിയിലേറെയും ആഗോള സഹകരണത്തോടെയാണ് നടത്തുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിവരങ്ങൾ വ്യക്തമാക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed