കോവിഡ് ബാധിതന്‍ ആശുപത്രിയില്‍ ജീവനൊടുക്കി


മുംബൈ: കോവിഡ് ബാധിതന്‍ ആശുപത്രിയില്‍ ജീവനൊടുക്കി. മുംബൈയിലെ നായര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 43കാരനെയാണ് ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഹിമിലെ മത്സ്യത്തൊഴിലാളികളുടെ കോളനിയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് മേയ് 31നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ ആദ്യ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ കടുത്ത പനിയും ജലദോഷവും പിടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. 

ശുചിമുറിയില്‍ കയറി ഇദ്ദേഹം കുറേ സമയമായിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്ന മറ്റു രോഗികള്‍ അധികൃതരെ അറിയിച്ചു. ഇവര്‍ ശുചുമുറിയുടെ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് ഇദ്ദേഹത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ വൊറാലിയില്‍ കോവിഡ് ബാധിതയായ 29കാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.

You might also like

Most Viewed