മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പിഞ്ച് കുഞ്ഞ് മരിച്ചു

മലപ്പറം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പിഞ്ച് കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു മരണം. പാലക്കാട് ചത്തല്ലൂർ സ്വദേശികളുടെ കുഞ്ഞാണ്. മാതാപിതാക്കൾക്കൊപ്പം കോയന്പത്തൂരിൽ നിന്നും എത്തിയതായിരുന്നു. കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം എത്തിയതിനു ശേഷം മാത്രമേ കോവിഡ് മൂലമാണോ മരണമെന്ന് വ്യക്തമാകൂ.