കോവിഡ്: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആസ്ഥാനം അടച്ചു

ന്യൂഡൽഹി: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തേക്കാണ് ഇഡി ആസ്ഥാനം അടച്ചത്. ആറ് ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കമുണ്ടായ 10 ഉദ്യോഗസ്ഥർ ക്വാറന്‍റൈനിൽപോകുകയും ചെയ്തു. ജൂനിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രസേനയിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.