ലോക്ക്ഡൗണിനിടെ പിറന്നാൾ പാർട്ടി: ഹൈദരാബാദിൽ ഒരു അപാർട്‌മെന്റിലെ 25 പേർക്ക് കോവിഡ് ബാധ


 

ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദിൽ ഒരു അപാർട്‌മെന്റിലെ 25 പേർക്ക് കോവിഡ്. ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ മദനാപേട്ടിലെ ഒരു അപാർട്‌മെന്റിലാണ് ആളുകൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ എല്ലാം ആശുപത്രിയിലേക്ക് മാറ്റി. ആരിൽനിന്നാണ് ഇവർക്ക് കോവിഡ് പകർന്നതെന്ന് പരിശോധിച്ചുവരികയാണ്. പാർപ്പിട സമുച്ചയത്തിലെ ഒരാൾക്ക് നേരത്തെ രോഗം പിടിപെട്ടിരുന്നു. അപ്പാർട്ട്മെന്‍റിൽ കുറച്ച് ആളുകൾ പങ്കെടുത്ത ജന്മദിനാഘോഷ പരിപാടി നടന്നിരുന്നു. ഇയാൾ ഈ  ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്തിരുന്നു.

You might also like

  • Straight Forward

Most Viewed